ഒമ്പത് കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍

കണ്ണൂര്‍: ജില്ലയില്‍ നീറ്റ് പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ എഡിഎം ഇ മുഹമ്മദ് യൂസുഫിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഒമ്പത് കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും, കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റ്, കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ്, പയ്യന്നൂര്‍ ബസ്സ്റ്റാന്റ്, തലശ്ശേരി ബസ്സ്റ്റാന്റ്, കൂത്തുപറമ്പ് ബസ്സ്റ്റാന്റ്, തളിപ്പറമ്പ് ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ന് എത്തുന്നവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യങ്ങള്‍, പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വഴി തുടങ്ങിയ വിവരങ്ങള്‍ ഇവിടെനിന്ന് ലഭിക്കും. പോലിസിന്റെ സേവനവും ലഭ്യമാണ്. മുഴുവന്‍ സെന്ററുകളിലും വനിതാ പോലിസ് ഉള്‍പ്പെടെ നാലംഗ സംഘത്തെ നിയോഗിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് 1099 (കണ്‍ട്രോള്‍ റൂം), 763334 (സ്‌പെഷ്യല്‍ ബ്രാഞ്ച്), 0497 2700645 (കലക്ടറേറ്റ്), 9645454500 (ഡിടിപിസി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ഡിടിപിസി സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top