ഒമ്പത്കാരിക്ക് പീഡനം: പ്രതി പിടിയില്‍

മട്ടാഞ്ചേരി: ഒന്‍പതു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ വര്‍ക്ക്‌ഷോപ്പ് ഉടമയെ പോക് സോ നിയമപ്രകാരം അറസ്റ്റു ചെയ്തു.       ചുള്ളിക്കല്‍ ചക്കനാട്ട് ബാവ മന്‍സിലില്‍ സുലൈമാന്‍(47) ആണ് പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം.
കളിപ്പാട്ടത്തില്‍ എയര്‍ നിറയ്ക്കാന്‍ ഇയാളുടെ അടുത്തെത്തിയ കുട്ടിയെ പ്രതി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തോപ്പുംപടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ സംഭവത്തില്‍ ഇടപെട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇതിനിടെ സംഭവം അറിഞ്ഞതോടെ പ്രദേശത്തെ നാട്ടുകാര്‍ ശനിയാഴ്ച്ച രാത്രി സുലൈമാനെ മര്‍ദ്ദിച്ചു. പോലിസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പാണ് സംഭവം. തുടര്‍ന്ന് പോലിസെത്തി പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top