ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 7 വര്‍ഷം കഠിന തടവും പിഴയും

പത്തനംതിട്ട: ഒമ്പത് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവിന് കഠിന തടവും പിഴയും.ഏനാദിമംഗലം കുറുമ്പുകര  ബാബുവിലാസത്തില്‍ വിനീഷ്(25) നെയാണ് പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.   പോക്‌സോ നിയമം നാലാം വകുപ്പു പ്രകാരം പ്രതിയെ ഏഴ് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം ആറ് മാസത്തെ കഠിന തടവും കോടതി ശിക്ഷിച്ചു.
പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. 2013 നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ പ്രതി പീഡനത്തിനിരയായ കുട്ടിയുടെ കൈയ്യില്‍ നിന്നും വാങ്ങികുടിച്ച സിപ്അപിന്റെ പണം തരമാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രതി തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇതിന്‌ശേഷം പീഡിപ്പിച്ചുവെന്നാണ് പോലിസ് കേസ്. ഏനാത്ത് പോലിസ് എസ്‌ഐ ആയിരുന്ന ജയകുമാര്‍ ആണ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ പ്രതിഭാഗം സാക്ഷികളായി കോടതി മുമ്പാകെ മൊഴി നല്‍കിയിരുന്നെങ്കിലും അവരുടെ മൊഴി അവിശ്വസനീയമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി കണ്ടെത്തി.കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി ആറു പേരും പ്രതിഭാഗം സാക്ഷികളായി മൂന്ന് പേരും കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എ ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.

RELATED STORIES

Share it
Top