ഒമ്പതുകാരിയെയും സഹോദരനെയും കൊലപ്പെടുത്തി നദിയിലെറിഞ്ഞു

പട്‌ന: ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ അജ്ഞാതസംഘം ഒമ്പതു വയസ്സുകാരിയെയും ഏഴു വയസ്സുകാരനായ സഹോദരനെയും കൊലപ്പെടുത്തി നദിയിലെറിഞ്ഞു. ബാലിക കൂട്ടബലാല്‍സംഗത്തിന് ഇരയായതായി ആരോപണമുണ്ട്. പാറു പോലിസ് സ്‌റ്റേഷനു കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. അതേ ഗ്രാമത്തിലെ മൂന്നുപേരാണ് കൃത്യത്തിനു പിന്നിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. പ്രതികളിലൊരാളെ പെണ്‍കുട്ടിയുടെ പിതാവിന്റെ ഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചതായി അടുത്തിടെ പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരവധി തവണ വാക്കുതര്‍ക്കവും ഉണ്ടായതായി സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ് ഹര്‍പ്രീത് കൗര്‍ പറഞ്ഞു. കന്നുകാലികളെ മേയ്ക്കാന്‍ വയലിലേക്ക് പോയ കുട്ടികള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ നദിയുടെ മറുകരയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 2018ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ബിഹാറില്‍ 127 ബലാല്‍സംഗങ്ങള്‍ നടന്നതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top