ഒമ്പതുകാരിക്ക് പീഡനം: നാലുപേര്‍ അറസ്റ്റില്‍

ചെറുപുഴ (കണ്ണൂര്‍): ചെറുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒമ്പതു വയസ്സുകാരിയെ നാലുപേര്‍ പീഡിപ്പിച്ചതായി പരാതി. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരനടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു. കേസിലുള്‍പ്പെട്ട കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മറ്റൊരു യുവാവിനെയും പിടികൂടി.
സംഭവത്തില്‍ നാരായണന്‍ (62), സനീഷ് (25), രമേശ് (27) എന്നിവരെയും കൗമാരക്കാരനെയുമാണ് കസ്റ്റഡിയിലെടുത്തത്.
കേസിന്റെ അന്വേഷണത്തിനിടെ കൗമാരക്കാരനെ ചോദ്യംചെയ്തപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ വിവരമറിഞ്ഞത്. തുടര്‍ന്ന് കൗമാരക്കാരന്റെ സമീപവാസിയായ ശരത്തി(27)നെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

RELATED STORIES

Share it
Top