ഒമ്പതാമത് ഭരത് പി ജെ ആന്റണി സ്മാരക അവാര്‍ഡ് നിലമ്പൂര്‍ ആയിഷക്ക് സമ്മാനിച്ചുതൃശൂര്‍: പാര്‍ട്ട്-ഒഎന്‍ഒ ഫിലിംസ് ഭരത് പിജെ ആന്റണി സ്മാരക അഭിനയപ്രതിഭാപുരസ്‌കാരം നിലമ്പൂര്‍ ആയിഷയ്ക്ക് സമര്‍പ്പിച്ചു.  സാമുദായിക ഭീഷണികളേയും നാടകവിരോധികളെയും നേരിട്ടുകൊണ്ടാണ് ഞാന്‍ കലാകാരിയായി വളര്‍ന്നു വന്നത്. എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യബോധമാണ് എല്ലാവിധ അടിമചങ്ങലകളേയും പൊട്ടിച്ചെറിഞ്ഞ് ഈ 81ാം വയസിലും അഭിനയരംഗത്ത് ഉറച്ച് നില്‍കാനുള്ള കരുത്ത് നല്‍കുന്നത്. കലയ്ക്കുവേണ്ടി നട്ടെല്ലുയര്‍ത്തി ജീവിക്കും. തീവ്രമായ അനുഭവങ്ങളിലൂടെയാണ് കടന്നുവന്നത്. അതുകൊണ്ട് ജീവിതദുരിതത്തെ ശക്തമായിത്തന്നെ നേരിടുമെന്ന് ആയിഷ പറഞ്ഞു. സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉപഹാരസമര്‍പ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ ചാക്കോ ഡി.അന്തിക്കാട്, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെപി മോഹനന്‍, ഡോ.സി രാവുണ്ണി, ബിന്നി ഇമ്മട്ടി, ജയരാജ് വാര്യര്‍, പെരുവനം സതീശന്‍മാരാര്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, സുനില്‍ സുഖദ, ഡോ. എം എന്‍ വിനയകുമാര്‍, ജോയ് പ്ലാശേരി, അഡ്വ. കെആര്‍ അജിത്ബാബു, ശില്‍്പി മണികണ്ഠന്‍ കിഴക്കൂട്ട് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചേര്‍പ്പ് സാധകം സംഗീതാലയത്തിന്റെ ഒഎന്‍വി ഗാനസമര്‍പ്പണസന്ധ്യ അരങ്ങേറി.

RELATED STORIES

Share it
Top