ഒബിസി: വരുമാനപരിധി എട്ടു ലക്ഷമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളുടെ മേല്‍ത്തട്ട് വരുമാന പരിധി ഉയര്‍ത്തി. വരുമാന പരിധി ആറു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
ഉത്തരവിറങ്ങുന്ന തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തേ കേന്ദ്രം വരുമാന പരിധി എട്ടു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നെങ്കിലും സംസ്ഥാനത്ത് നടപ്പാക്കിയിരുന്നില്ല. ഇതിനെതിരേ പിന്നാക്ക സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാടുമാറ്റം.

RELATED STORIES

Share it
Top