ഒപ്പോയുടെ എഫ് വണ്‍ സീരിസിലെ സമാര്‍ട്ട് ഫോണ്‍ വിപണയില്‍; ഇന്ത്യയില്‍ 28ന് പുറത്തിറങ്ങും

വിയറ്റനാം; പ്രശ്‌സത ചൈനീസ് കമ്പനിയായ ഒപ്പോയുടെ എഫ് സീരിസിലെ എഫ് വണ്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തി.നിരവധി പുതിയ ഫീച്ചറുകളുമായുള്ള ഫോണിന്റെ വിപണിയിലേക്കുള്ള പ്രവേശന ചടങ്ങ് വിയറ്റനാമിലായിരുന്നു. ഇന്ത്യന്‍ വിപണയില്‍ ഒപ്പോ ഈ മാസം 28ന് എത്തും. 19,400മാണ് എഫ് വണ്‍ ഫോണിന്റെ വില. ഡിസ്‌പ്ലേ അഞ്ച് ഇഞ്ചാണ്. ക്യാമറാ റെസല്യൂഷന്‍ 720-1280 പിക്‌സലാണ്. 2.5 ഡി ഗൊറിലാ ഗ്ലാസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. 3ജിബി റാമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.  16ജിബി ഡാറ്റാ സ്റ്റോര്‍ ചെയ്യാമെന്നതും മറ്റൊരു ഓഫറാണ്.  മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി ഡാറ്റ വരെ സ്‌റ്റോര്‍ ചെയ്യാം.
സെല്‍ഫി ഭ്രമക്കാര്‍ക്കായി മറ്റൊരു ഫീച്ചറും ഓപ്പോ തരപ്പെടുത്തിയിട്ടുണ്ട്. ബ്യൂട്ടി 3.0, ലൈവ് കളര്‍ ഫില്‍റ്റര്‍ തുടങ്ങിയ ടൂള്‍ ഓടെ 8എം പി ക്യാമറയും സെല്‍ഫി പ്രേമികള്‍ക്കായുണ്ട്.  എ 2500 മെഗാ ഹെഡ് ബാറ്ററി പാക്കേജും എഫ് വണ്‍ സമാര്‍ട്ട ഫോണിന്റെ പ്രത്യേകതയാണ്.

oppo-2 oppo-3 oppo-4 oppo-6 Oppo_1

RELATED STORIES

Share it
Top