ഒപി സമയത്ത് ഡോക്ടര്‍മാരില്ലെന്ന് പരാതി

മഞ്ചേരി: രോഗികളുടെ തിരക്കേറെയുള്ളപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ഒപിയില്‍ നിന്നും ഡോക്ടര്‍മാര്‍ അകാരണമായി വിട്ടു നില്‍ക്കുന്നെന്ന് പരാതി. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്നും പുറത്തു പോയാല്‍ സമയമേറെ കഴിഞ്ഞാണ് തിരിച്ചു വരുന്നത്. ഇത് രോഗികളെ വലക്കുകയാണ്. മണിക്കൂറുകള്‍ കാത്തു നിന്നാല്‍ മാത്രമെ ഡോക്ടറെകാണാനാവു. ഇത് മരുന്നു വിതരണ കേന്ദ്രത്തിനു മുന്നിലും തിരക്കേറാനിടയാക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസിനായാണ് ഡോക്ടര്‍മാര്‍ സാധാരണക്കാരായ രോഗികളെ പ്രയാസത്തിലാക്കി ഒപിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇക്കാര്യത്തി ല്‍ നടപടി ആവശ്യപ്പെട്ട് ബ്ലോക്ക് കമ്മിറ്റി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. നന്ദകുമാറിന് പരാതി നല്‍കി. ചികില്‍സക്കെത്തുന്നവരില്‍ നിന്നും വാഹന പാര്‍ക്കിംഗിന് അമിത തുക ഈടാക്കുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top