ഒന്നാം ഘട്ടത്തില്‍ മേല്‍ക്കൈ കോണ്‍ഗ്രസ്സിനെന്ന് വിലയിരുത്തല്‍

അഹ്മദാബാദ്: ഗുജറാത്തിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കം എന്ന തന്റെ വിലയിരുത്തല്‍ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിക്കുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അമരേഷ് മിശ്ര. ആദ്യ ഘട്ട വോട്ടെടുപ്പില്‍ മൊത്തം 89ല്‍ 55 മുതല്‍ 59 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് മിശ്ര പ്രവചിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപോര്‍ട്ട് തനിക്ക് ചോര്‍ന്നു ലഭിച്ചുവെന്നും അത് തന്റെ കണക്കുകള്‍ സ്ഥിരീകരിക്കുന്നതായും മിശ്ര വ്യക്തമാക്കി. ഒന്നാം ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് 89ല്‍ 54 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഐബിയുടെ കണക്ക്. ഭുജ് മേഖല ഒഴിവാക്കി 84ല്‍ 59 ലഭിക്കുമെന്നായിരുന്നു മിശ്രയുടെ പ്രവചനം. ബിജെപിക്ക് മിശ്ര 25 സീറ്റ് നല്‍കുന്നിടത്ത്് ഐബി 34 സീറ്റുകള്‍ നല്‍കുന്നുവെങ്കിലും സ്ഥാനം പിറകില്‍ തന്നെയാണ്.

RELATED STORIES

Share it
Top