ഒന്നാം ക്ലാസുകാരന്റെ സത്യസന്ധതക്ക് വിദ്യാലയത്തിന്റെ ഉപഹാരം

കൈപ്പുറം: ഒന്നാം ക്ലാസുകാരന്റെ സത്യസന്ധതക്ക് വിദ്യാലയം ഉപഹാരം നല്‍കി. വഴിയില്‍ നിന്ന് കിട്ടിയ പേഴ്‌സ് സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ച ഒന്നാം ക്ലാസുകാരന്‍ എ കെ ജസീലിനാണ് വിദ്യാലയം ഉപഹാരം നല്‍കിയത്. നടുവട്ടം കിഴു മുറി എഎംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ജസീല്‍.
വഴിയില്‍ നിന്ന് കിട്ടിയ പേഴ്‌സ് ഓഫിസില്‍ കൊണ്ട് വന്ന് പരിശോധിച്ചപ്പോള്‍ അതില്‍ 20000ലധികം രൂപയും ഒട്ടേറെ രേഖകളും ഉണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ മേല്‍വിലാസം നോക്കി ഉടമസ്ഥനായ ഓട്ടോ െ്രെഡവര്‍ കെ പി ഇബ്രാഹിമിന് പേഴ്‌സ് കൈമാറുകയായിരുന്നു. ജസീലിന്റെ മാതൃകാപരമായ പ്രവര്‍ത്തനത്തെ  സ്‌കൂള്‍ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ എസ്ആര്‍ജി കണ്‍വീനര്‍ പി ഓമന ടീച്ചര്‍ ജസീലിനുള്ള ഉപഹാരം സമ്മാനിച്ചു. വിയറ്റ്‌നാംപടി എ കെ ജലീലിന്റെ മകനാണ് ജസീല്‍.

RELATED STORIES

Share it
Top