ഒന്നാം ക്ലാസുകാരന്റെ മലവിസര്‍ജ്യം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞുവിട്ട സംഭവം; എസ്ഡിഎ സ്‌കൂളിനെതിരേ പ്രതിഷേധമുയരുന്നു

നെടുങ്കണ്ടം: എസ്ഡിഎ സ്‌കൂളില്‍ ഒന്നാം ക്ലാസുകാരന്റെ മല വിസര്‍ജ്യം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞ് ബാഗിനുള്ളില്‍ വീട്ടിലേക്ക് കൊടുത്തയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നാളെ സ്‌കൂള്‍ സന്ദര്‍ശിക്കുകയും കുട്ടിയെയും മാതാപിതാക്കളെയും നേരില്‍ കാണുകയും ചെയ്യും. സംഭവത്തി ല്‍ മനോവിഷമത്തിലായ കുട്ടി സ്‌കൂളില്‍ പോവാന്‍ മടി കാട്ടുകയാണ്. ഇന്നലെയും കുട്ടി സ്‌കൂളില്‍ എത്തിയില്ല.
അതിനിടെ സംഭവത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ നിജസ്ഥിതി അറിയാ ന്‍ എസ്ഡിപിഐ നെടുങ്കണ്ടം ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ബ്രാഞ്ച് പ്രസി ഡന്റ് ഷജീര്‍ ആലുമ്മൂട്ടില്‍, സെക്രട്ടറി അമീന്‍ കരീം, ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി അബ്്ദുസ്സലാം കല്ലാര്‍, അന്‍സാരി ആരംപുളിക്കല്‍ തുടങ്ങിയവരാണ് സ്‌കൂളിലെത്തി കാര്യങ്ങള്‍ മനസ്സിലാക്കിയത്. പ്രാഥമികമായി സംഭവത്തില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ഇതില്‍ പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി.
കുട്ടിയുടെ നിക്കര്‍ നഷ്ടപ്പെടുത്തേണ്ട എന്നു കരുതിയാണ് ബാഗില്‍ കൊടുത്ത് അയച്ചതെന്നും സംഭവം ഇത്ര വിവാദമാവുമെന്നു കരുതിയില്ലെന്നും കുറ്റക്കാരായവര്‍ക്ക് എതിരേ നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെയും സിപിഐയുടെയും വിദ്യാര്‍ഥി, യുവജന സംഘടനകള്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്‌ഐയുടെയും എസ്എഫ് ഐയുടെയും നേതൃത്വത്തി ല്‍ സ്‌കൂളിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഡിവൈഎഫ് ഐ നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് സി വി ആനന്ദ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രമേശ് കൃഷ്ണന്‍, എസ് സുധീഷ്, ജോമോന്‍ ജോസ്, നിതീഷ് മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും നേതൃത്ത്വത്തില്‍ നടന്ന പ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ആര്‍ അഖില്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ എബിന്‍ ജോഷി,അന്‍ജിത് ബാബു,രാജീവ് രാജന്‍, നൗഫല്‍ തൂക്കുപാലം,വിഘ്‌നേശ് നാഗപ്പന്‍, സനീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനങ്ങള്‍ സ്‌കൂള്‍ കവാടത്തില്‍ പോലിസ് തടഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന് കെഎസ് യൂ സംസ്ഥാന സെക്രട്ടറി അരുണ്‍ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആര്‍വൈഎഫ് ജില്ലാ ജോ. സെക്രട്ടറി അജോ കുറ്റിക്കല്‍ കലക്ടര്‍ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കി.

RELATED STORIES

Share it
Top