ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി പരാതി

മൂവാറ്റുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി മാതാവിന്റെ കൈയ്യില്‍ നിന്നും ഒന്നര വയസുകാരിയെ  തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായി പരാതി. ഫ്രഷ് കോള റോഡില്‍ ഇന്നലെ വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം. വാടകയ്ക്ക് താമസിക്കുന്ന ആക്കടയില്‍ ഷാജഹാന്‍ -സുല്‍ഫത്ത് ദമ്പതികളുടെ മകള്‍ ഇഷഫാത്തിമയെ ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. വീടിനു മുന്നില്‍ ബൈക്ക് വച്ച ശേഷം അകത്തു കയറിയ അജ്ഞാതന്‍  സുല്‍ഫത്തിന്റെ കൈയ്യിലിരുന്ന  ഇഷഫാത്തിമയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. സുല്‍ഫത്ത് ബഹളം വച്ചതിനെ തുടര്‍ന്നു ഇയാള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പോലിസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചു. തട്ടിക്കൊണ്ടു പോകല്‍ വീണ്ടും ആവര്‍ത്തിച്ചതോടെ് ഇന്നലെ വൈകുന്നേരം 6.30 ഓടെ നാട്ടുകാര്‍ മുളവൂര്‍ പ്രദേശത്ത് അപരിചിതര്‍ താമസിക്കുന്ന വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു കിലോ കഞ്ചാവ് കണ്ടെടുക്കുകയും രണ്ട് പേരെ പിടികൂടുകയും ചെയ്തിരുന്നു.നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലിസ് കഞ്ചാവും പ്രതികളെയും കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top