ഒന്നര മാസമായി റോഡ് വെള്ളത്തില്‍: മറുവഴി തേടി പ്രദേശവാസികള്‍

പാഴൂര്‍: ചക്കാലം കുന്ന് ചീപിലാക്കല്‍ റോഡ് വെള്ളപ്പൊക്കനിവാരണ പദ്ധതിയില്‍ അടിയന്തരമായി ഉള്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ഒന്നര മാസമായി റോഡ് വെള്ളത്തില്‍ ആയിട്ട് .അന്‍പതില്‍ അധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് ഇത്. ഈ പ്രദേശത്ത് പാലിയേറ്റീവ് വാഹനം സ്ഥിരമായി എത്തേണ്ട തുണ്ട.്
കിടപ്പ് രോഗികളും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബദല്‍ സംവിധാനമില്ലാതെ വലയുകയാണ്. ഒരു മഴ പെയ്താല്‍ ഈ റോഡ് വെള്ളത്തിലാവും . ഇതെല്ലാം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രദേശ വാസികള്‍ പറയുന്നു. റോഡ് പരിസരവാസികളായ സലീം, കുട്ടി ഹസ്സന്‍, ഷഹീര്‍ പാഴൂര്‍, മുജീബ്, ബഷീര്‍ മാസ്റ്റര്‍, സുബൈര്‍, ശഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.

RELATED STORIES

Share it
Top