ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം ഓര്‍മപ്പെടുത്തി അങ്ങാടി വലിയ ജുമാ മസ്ജിദിലെ മിംബര്‍

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: നൂറ്റിഅമ്പത്തിനാല് വര്‍ഷത്തെ ചരിത്രം ഓര്‍മ്മപ്പെടുത്തി നിലകൊള്ളുകയാണ് പരപ്പനങ്ങാടിയിലെ അങ്ങാടി വലിയ ജുമാമസ്ജിദിലെ ഹിജ്‌റ 1283ല്‍ നിര്‍മിച്ച മിംബര്‍ (പ്രസംഗപീഠം). നൂറ്റാണ്ടുകള്‍ക്ക് മുമ്പു ഹിജ്‌റ 1257ലുണ്ടായ വന്‍ കടലാക്രമണത്തില്‍ ഈപള്ളി തകര്‍ന്ന് കടലില്‍ഒലിച്ചുപോയിരുന്നു. ശേഷിച്ച മരഉരുപ്പടികളും മറ്റുഭാഗങ്ങളും കൊണ്ടുവന്നാണ് കിഴക്കുമാറി ഇപ്പോഴത്തെ പള്ളി പുതുക്കിപണിതത്.
വാസ്തുശില്പ കലാഭംഗി നിറഞ്ഞൊഴുകുന്ന വര്‍ണ്ണ മനോഹര മിംബര്‍ പണികഴിപ്പിച്ചത് അവുക്കോയ മുസ്‌ല്യാരുടെ ബന്ധുവായ കമ്മുകുട്ടിമരക്കാരുടെ മകന്‍ കിഴക്കിനിയകത്ത് കുഞ്ഞിക്കോയാമുട്ടി നഹയാണ് നിര്‍മിച്ചത്. ഇത് മിംബറില്‍ ആലേഖനം ചെയ്തിട്ടുണ്ട്.പണികഴിപ്പിച്ചത്. കേരളക്കരയില്‍ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കുന്ന കാലത്ത് നിലവില്‍ വന്ന മുസ്‌ലിം കോളനികളിലോന്നായിരുന്നു പരപ്പനങ്ങാടി. ഹിജ്‌റ 112ല്‍ തന്നെ ഇവിടെ മുസ്‌ലിം പളളിയുണ്ടായിരുന്നതായി ചരിത്രമുണ്ട്. മഹാരഥന്‍മാരായ ഒട്ടേറെ പണ്ഡിതമഹാന്മാരുടെ പാദസ്പര്‍ശം കൊണ്ട് ധന്യമായ പ്രദേശമാണിത്. അവുകോയമുസ്‌ല്യാര്‍ ഈജിപ്ത്,ബാഗ്ദാദ് എന്നിവിടങ്ങളില്‍നിന്ന് മത പഠനംനടത്തുകയും ഷെയ്ഖ്ഇബ്രാഹീമുല്‍ ബാജിരിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.ഇദ്ദേഹത്തിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ ഉസ്താത് ഉമര്‍ഖാസി താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ മുദരിസായിരുന്നു.ഫിഖ്ഹ്,അഖീദ,തസ്വവ്വുഫ്തുടങ്ങിയ ദീനീ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ പ്രാഗത്ഭ്യം നേടിയ ശിഷ്യന്മാരുണ്ടായിരുന്നു.ഇതില്‍ പ്രധാനികളായിരുന്നു മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍,പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍,താനൂര്‍ അബ്ദുറഹിമാന്‍ ഷെയ്ഖ്,തുടങ്ങിയവര്‍. അവുകോയമുസ് ല്യാരുടെ മഖ്ബറയും അങ്ങാടി വലിയജുമാമസ്ജിദിനോദ് ചേര്‍ന്ന് തന്നെയാണുള്ളത്. ഖാസിമാരുടെ ആസ്ഥാനംകൂടിയാണിവിടം. നൂറ്റാണ്ടുകള്‍ പഴക്കുമുള്ള പള്ളി ദര്‍സ്ഇന്നും തുടരുന്നുണ്ട്. എന്‍ കെ മുഹമ്മദ് മുസ് ല്യാരാണ് അരനൂറ്റാണ്ടായി ദര്‍സ് നടത്തുന്നത്. ഈ ജുമാമസ്ജിദ് പണ്ഡിത ശ്രേഷ്ടനും സൂഫി വര്യനുമായ അവുകോയ മുസ്‌ല്യാരാണ് നിര്‍മ്മിച്ചത്.

RELATED STORIES

Share it
Top