ഒന്നരവര്‍ഷം മുമ്പ് കാണാതായ ആളെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം കണ്ടെത്തി

കാസര്‍കോട്: ഒന്നര വര്‍ഷം മുമ്പ് ഉദുമ പള്ളിക്കര തായല്‍ തൊട്ടിയില്‍ നിന്ന് കാണാതായ ആളെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ടെത്തി കുടുംബത്തെ ഏല്‍പ്പിച്ചു.
പരേതനായ പച്ചക്കറി അബ്ബാസിന്റെ മകന്‍ സൂപ്പി (40)യെയാണ് കണ്ടെത്തി കുടുംബത്തെ ഏല്‍പ്പിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ കണ്ടെത്താന്‍ നാട്ടുകാരും കുടുംബങ്ങളും ഏറെ അന്വേഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എസ്ഡിപിഐ പ്രവര്‍ത്തകന്റെ ശ്രമഫലമായി സൂപ്പി കുടുംബത്തിലെത്തുന്നത്. തലശ്ശേരിയിലെ എഎസ്‌ഐ നജീബും പൊതുപ്രവര്‍ത്തകന്‍ മൈസുറിലെ ഉസീബടക്കം നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ഒന്നിച്ചു നിന്നപ്പോള്‍ മൈസൂറിലായിരുന്ന സൂപ്പിയുടെ വരവ് എളുപ്പത്തിലായി. ഉദുമ മണ്ഡലം ഖജാഞ്ചി ബേക്കല്‍ മൗവ്വലിലെ ഷഫീഖ്, അടുക്കത്ത്ബയല്‍ സ്വദേശി കബീര്‍, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ എന്നിവര്‍ നാട്ടിലെത്തിക്കാന്‍ കുടുംബത്തെ സഹായിച്ചു.

RELATED STORIES

Share it
Top