ഒന്നരക്കിലോ കഞ്ചാവുമായി കര്‍ണാടക സ്വദേശി പിടിയില്‍

മുക്കം: സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന മയക്ക്മരുന്ന് മാഫിയാ സംഘത്തിലെ പ്രധാന കണ്ണി മുക്കത്ത് പിടിയില്‍. മുക്കം എസ്‌ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര കിലോ കഞ്ചാവുമായി കര്‍ണ്ണാടക ബൈരക്കുപ്പ സ്വദേശിയായ രാജനെ (42) അഗസ്ത്യന്‍ മുഴി പാലത്തിന് സമീപത്ത്‌വെച്ച് പിടികൂടിയത്.
കോഴിക്കോട് റൂറല്‍ എസ്പി എം കെ പുഷ്‌ക്കരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കര്‍ണ്ണാടക കേരള അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവെത്തിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘവും ബൈരക്കുപ്പ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മുക്കം, താമരശ്ശേരി ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് കഞ്ചാവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
താമരശേരി ഡിവൈഎസ്പി പി സി സജീവന്‍ നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി അശ്വിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുക്കം എസ്‌ഐ കെ പി അഭിലാഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍, ഷഫീഖ് നീലിയാനിക്കല്‍, ജയമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മയക്ക് മരുന്ന് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് പ്രത്യേകമായി ഐജി വിജയന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലാണ് ലഹരി മരുന്നുകള്‍ പിടികൂടുന്നത്.
ഹാന്‍സുമായി
പിടിയില്‍
കോഴിക്കോട്: അരക്കിണര്‍ മേഖലയില്‍ നിന്നും 25 പാക്കറ്റ് ഹാന്‍സുമായി ഒരാള്‍ പിടിയില്‍. അരക്കിണര്‍ ചാ കീരിക്കാട് പറമ്പില്‍ ഹനീഫയാണ് മാറാട് പൊലീസിന്റെ പിടിയിലായത്. അരക്കിണര്‍ ബസ് സ്—റ്റോപ്പിനു സമീപം പ്ലാസ്റ്റിക്ക് സഞ്ചിയില്‍ ഹാന്‍സ് വില്‍പന നടത്തുന്നതിനിടെ മാറാട് എസ്‌ഐ കെ എക്—സ് തോമസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ പി എം കൃഷ്ണന്‍കുട്ടി , സിവില്‍ പോലിസ് ഓഫീസര്‍മാരായ വി സി ഷാജ് മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ഗോഡൗണുകളിലായി സൂക്ഷിക്കുന്ന ലഹരി ഉല്‍പന്നങ്ങള്‍ ചെറു പ്ലാസ്റ്റിക്ക് സഞ്ചികളിലാക്കി ബോട്ടുകളിലും മറ്റും വില്‍പ്പന നടത്തി വരികയാണ്. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

RELATED STORIES

Share it
Top