ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ആലത്തൂര്‍: ബാഗില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി ബസില്‍ നിന്നിറങ്ങി ഓടിയ രണ്ടു പേരെ ആലത്തൂര്‍ റേയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി. എറണാകുളം പള്ളുരുത്തി താണയംപറമ്പ് കച്ചേരിപടി രാഹുല്‍ (18), ഞാറക്കല്‍ കൈതവളപ്പില്‍ ഷെല്‍ട്ടണ്‍ (21) എന്നിവരെയാണ് പിടികൂടിയത്. പൊള്ളാച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കൊണ്ടു പോകുകയായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വടക്കഞ്ചേരി തേനിടുക്ക് ടോള്‍ പ്ലാസയ്ക്കു സമീപം വാഹന പരിശോധനക്കിടെ എക്‌സൈസ് വാഹനം കണ്ട് ബസ്സില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ച ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇവരുടെ ബാഗില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇവര്‍ സ്ഥിരം കഞ്ചാവ് കടത്തുകാരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ്, പ്രിവന്റീവ് ഓഫിസര്‍മാരായ കെ വി മുരളി, പി പി ബെന്നി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബാബു, ഷംജി, ബൈജു, മണികണ്ഠന്‍, െ്രെഡവര്‍ ജ്യോതിവാസന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top