ഒന്നരക്കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

കൊടുമണ്‍:വില്‍പ്പനക്കായി കൊണ്ടുവരവേ ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. ചന്ദനപ്പള്ളിയില്‍ വച്ച് ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്.അടൂര്‍ കോട്ടമുകള്‍ പരുത്തിപ്പാറ ഷമീര്‍ മന്‍സിലില്‍ ഷമീര്‍ (35),അടൂര്‍ കരുവാറ്റ പാരീസ് കോളനിയില്‍ ലൗ ലാന്‍ഡ് വില്ലയില്‍ അമല്‍ (22) എന്നിവരാണ് പിടിയിലായത്.പത്തനംതിട്ട ജില്ലാ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പികെ ജഗദീശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടികൂടിയത്. ജില്ലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംഘത്തിനെ നിരന്തരമായി ഷാഡോ പോലീസ് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.
ലഹരി മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ലഹരി വസ്തുക്കള്‍ക്കെതിയുള്ള വ്യാപക പരിശോധന നടന്നു വരികയാണ്.തമിഴ്‌നാട്ടില്‍ നിന്നും ഒരു കിലോ കഞ്ചാവ് 8000 രൂപയ്ക്ക് വാങ്ങി, 5 ഗ്രാം തൂക്കം വരുന്ന ചെറു പൊതികളാക്കി പൊതി ഒന്നിന് 500 രൂപ മുതലുള്ള വിലകള്‍ക്ക് വിറ്റ് ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കൂകയാണ് ഇവരുടെ രീതി. സ്‌കൂളുകള്‍,കോളേജുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്.ലഹരി വേട്ടയുടെ ഭാഗമായി 'തിരുവല്ലയില്‍ 2 കിലോ കഞ്ചാവ് ,അടൂരില്‍ 10500 പായ്ക്കറ്റ് ഹാന്‍സ്,റാന്നിയില്‍ 1 കിലോ കഞ്ചാവ് എന്നിവ കഴിഞ്ഞ മാസം ഷാഡോ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നും ഇത്തരം പരിശോധനകള്‍ ഉണ്ടാകുമെന്ന് അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് അറിയിച്ചു.

RELATED STORIES

Share it
Top