ഒഡീഷ മന്ത്രിസഭയില്‍ അഴിച്ചുപണിഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭ പുനസ്സംഘടിപ്പിച്ചു. 12 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 10 പേര്‍ പുതുമുഖങ്ങളാണ്. രണ്ട് സഹമന്ത്രിമാര്‍ക്ക് കാബിനറ്റ് പദവിയും നല്‍കിയിട്ടുണ്ട്. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി 10 മന്ത്രിമാര്‍ ശനിയാഴ്ച രാജിവച്ചിരുന്നു. മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണകാലയളവില്‍ ആദ്യമായാണ് മന്ത്രിസഭ അഴിച്ചുപണിയുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ് സി ജാമിര്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.  മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top