ഒഡീഷ: പട്ടികജാതി/വര്‍ഗ എംഎല്‍എമാര്‍ മരണം വരെ നിരാഹാരമിരിക്കും

ഭുവനേശ്വര്‍: ഒഡീഷയിലെ പട്ടികജാതി/വര്‍ഗ എംഎല്‍എമാര്‍ മരണംവരെ നിരാഹാരസമരത്തിനൊരുങ്ങുന്നു. സംവരണം കൃത്യമായി നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് കക്ഷിഭേദമെന്യേ എംഎല്‍എമാര്‍ ഉന്നയിക്കുന്നത്.
ഡോ. ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ ആറ് മുതല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കാനാണ് തീരുമാനം. എംഎല്‍എമാര്‍ നിരാഹാരമനുഷ്ഠിക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് അംഗം പ്രഫുല്ല മാജി പ്രഖ്യാപിച്ചു.
ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ഭരണഘടനാ അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് ബിജെപി അംഗം രബി നാരായണ നായിക് ആരോപിച്ചു. ദലിത് ആദിവാസി വിരുദ്ധ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് അംഗം കൃഷ്ണചന്ദ്ര സാഗരിയ പറഞ്ഞു. പട്ടികജാതി/വര്‍ഗ വിഭാഗം എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് സ്പീക്കര്‍ നിരഞ്ജന്‍ പൂജാരി അറിയിച്ചു.

RELATED STORIES

Share it
Top