ഒഡീഷ: കോണ്‍ഗ്രസ് സീറ്റ് ബിജെഡി പിടിച്ചെടുത്തു

ഭുവനേശ്വര്‍: ഒഡീഷയിലെ ബിജാപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ (ബിജെഡി) സ്ഥാനാര്‍ഥി റീത സാഹുവിന് ജയം. കോണ്‍ഗ്രസ്സില്‍ നിന്ന് സീറ്റ് ബിജെഡി പിടിച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ അശോക് പാണിഗ്രാഹിയെയാണ് റീത തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണയസാഹു മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
റീതയ്ക്ക് 1,0287 വോട്ടുകളും പാണിഗ്രാഹിക്ക് 60,938 വോട്ടുകളുമാണു ലഭിച്ചത്. തുടര്‍ച്ചയായി മൂന്നുതവണ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രണയസാഹുവിന് ലഭിച്ചത് 10,274 വോട്ടുകളാണ്. കെട്ടിവച്ച പണം അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നോട്ടയ്ക്ക് 1,684 വോട്ട് ലഭിച്ചു. മൂന്നുതവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സുബാല്‍ സാഹുവിന്റെ മരണത്തെ തുടര്‍ന്നാണ് ബിജാപൂരില്‍ വോട്ടെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ വിധവയെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്.

RELATED STORIES

Share it
Top