ഒഡീഷയില്‍ ചുഴലിക്കാറ്റ് ഭീതി; മഴ ശക്തമായി

ഭുവനേശ്വര്‍: ആശങ്കയുയര്‍ത്തി 'ദയെ' ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂര്‍ തീരത്തിനു സമീപമെത്തി. 60-70 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തെത്തുമ്പോള്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നല്‍കി. പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങുന്ന അതിന്യൂനമര്‍ദം തെക്കന്‍ ഒഡീഷയിലും ആന്ധ്രപ്രദേശിന്റെ തീരങ്ങളിലും ശക്തമാവും.

RELATED STORIES

Share it
Top