ഒഡീഷയിലെ ക്ഷേത്രത്തില്‍ 400 വര്‍ഷത്തിനിടെ ആദ്യമായി പുരുഷന്‍മാര്‍ക്കു പ്രവേശനം

ഭുവനേശ്വര്‍: 400 വര്‍ഷത്തിനിടെ ആദ്യമായി ഒഡീഷയിലെ മാ പഞ്ചുബരാഹി ക്ഷേത്രത്തില്‍ പുരുഷന്‍മാരെ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കേന്ദ്രാപാര ജില്ലയില്‍ സതഭയ ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. വിവാഹിതരായ അഞ്ച്് ദലിത് സ്ത്രീകള്‍ക്കാണു ക്ഷേത്രത്തിന്റെ നിയന്ത്രണച്ചുമതല. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനായാണു പുരുഷന്‍മാര്‍ക്കു താല്‍ക്കാലികമായി പ്രവേശനാനുമതി നല്‍കിയത്.
ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ കടലോര പ്രദേശമായ ശതഭായ ഗ്രാമത്തില്‍ കഴിയുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മാറ്റിപാര്‍പ്പിക്കുന്ന സ്ഥലത്തേക്കു വിഗ്രഹവും കൊണ്ടുപോവാനാണു തീരുമാനം.
വിഗ്രഹങ്ങളുടെ ഭാരക്കൂടുതല്‍ കാരണം മാറ്റിസ്ഥാപിക്കുന്നതിനു പുരുഷന്‍മാരുടെ സഹായം തേടുകയായിരുന്നു. അഞ്ചു വിഗ്രഹങ്ങളാണു ക്ഷേത്രത്തിലുള്ളത്. ഓരോ വിഗ്രഹത്തിനും ഒന്നര ടണ്‍ ഭാരമാണുള്ളത്. പഴയ ക്ഷേത്രത്തിനു 12 കിലോമീറ്റര്‍ അകലെയാണു പുതുതായി ക്ഷേത്രം നിര്‍മിച്ചത്.

RELATED STORIES

Share it
Top