ഒട്ടേറെ മധുമാരെ കേരളം കൊന്നിട്ടുണ്ട്: നാരായന്‍

കൊച്ചി: കേരളീയ സമൂഹം ഒട്ടേറെ മധുമാരെ കൊന്നിട്ടുണ്ടെന്ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'കൊച്ചരേത്തി'യുടെ രചയിതാവായ ആദിവാസി എഴുത്തുകാരന്‍ നാരായന്‍. മധുവിന്റെ കൊലപാതകം ആദ്യത്തേതല്ല, കേരളീയ സമൂഹം ഒട്ടേറെ മധുമാരെ ഇതുപോലെ അടിച്ചും തല്ലിയും കൊന്നിട്ടുണ്ട്. ഞങ്ങള്‍ ആദിവാസികള്‍ എന്നാല്‍ നിങ്ങള്‍ പരിഷ്‌കൃതരെന്ന് സ്വയം പറയുന്നവര്‍ക്ക് ചവിട്ടിയും കുത്തിയും കൊല്ലാനുള്ള വിഭവം തന്നെ- കൃതി സാഹിത്യ വിജ്ഞാനോത്സവവേദിയില്‍ നാരായന്‍ പ്രക്ഷുബ്ധനായി. ഹന്‍ഡ്‌സ സൊവ്വേന്ദ്ര ശേഖറോടൊപ്പം 'അരികുകളില്‍ നിന്നുള്ള എഴുത്ത്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികളുടെ ജീവിതം എഴുതാന്‍ ശ്രമിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ ജീവിതം പഠിച്ചിട്ട് എഴുതൂ എന്നാണെന്നും നാരായന്‍ പറഞ്ഞു. നേരത്തേ 'ദലിത് സാഹിത്യം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എം ആര്‍ രേണുകുമാര്‍, കെ കെ ബാബുരാജ്, അജയ് ശേഖര്‍ എന്നിവരോടൊപ്പം നാരായന്‍ പങ്കെടുത്തിരുന്നു.

RELATED STORIES

Share it
Top