ഒടുവില്‍ സ്റ്റീവ്് വോയും പറഞ്ഞു, ഓസീസ് ക്രിക്കറ്റ് സംസ്‌കാരത്തെ അവര്‍ നശിപ്പിച്ചു


സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിന് കാരണക്കാരായ ഓസീസ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ രംഗത്ത്. വിവാദ സംഭവം ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് സംസ്‌കാരത്തിന് ആഘാതം സൃഷ്ടിക്കുന്നതാണെന്നും നിലവില്‍ ഉണ്ടായ സംഭവം തന്നെ വളരെയധികം വിഷമിപ്പിക്കുന്നതാണെന്നും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്ക് ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്, അതില്‍ കൂടുതലും ഹൃദയം തകര്‍ന്ന ക്രിക്കറ്റ് ആരാധകരുടേതാണ്. കേപ്ടൗണ്‍ ടെസ്റ്റില്‍ ചില താരങ്ങള്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് സംസ്‌കാരം നശിപ്പിച്ചു.  ക്രിക്കറ്റ് ആരാധകരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കാനും, ക്രിക്കറ്റിന്റെ നല്ലതിനും വേണ്ടി എടുക്കുന്ന ഏതൊരു തീരുമാനത്തെയും താന്‍ പിന്തുണയ്ക്കും- സ്റ്റീവ് വോ പറഞ്ഞു.
ഇതിനിടെ വിവാദ സംഭവത്തെത്തുടര്‍ന്ന് ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാന് പരിശീലക സ്ഥാനം നഷ്ടമാകുമെന്ന വാര്‍ത്തകള്‍ ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top