ഒടയംചാല്‍ സ്വദേശിയുടെ ഒരു കോടി തട്ടി; മുന്‍മന്ത്രിയുടെ പിഎ അടക്കം അഞ്ചുപേര്‍ക്കെതിരേ കേസ്‌

കാഞ്ഞങ്ങാട്: ഒടയംചാല്‍ സ്വദേശിയുടെ ഒരുകോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മുന്‍മന്ത്രി കെ ബാബുവിന്റെ പിഎ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജപുരം പോലിസ് കേസെടുത്തു. ഒടയംചാല്‍ സ്വദേശി ബിനീഷ് ജോര്‍ജ് പോളിന്റെ പരാതിയില്‍ മന്ത്രിയുടെ അസിസ്റ്റന്റായിരുന്ന തിരുവനന്തപുരം നേമം ശ്രീകേശവപുരത്തെ കിരണ്‍ ജെ നായര്‍, ഭാര്യ ശിവശ്യാമ, നേമം എടപ്പുഴയിലെ ശശികുമാര്‍ നായര്‍, ഇടപ്പഞ്ഞിയിലെ വി രാഹുല്‍, നെയ്യാറ്റിന്‍കര തരിശുംമൂട് ശങ്കര്‍നിവാസില്‍ ജയശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
2016 ജനുവരി 28 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയുള്ള കാലയളവില്‍ പലതവണകളായി ഒരു കോടി രൂപ നല്‍കിയെന്നാണ് പരാതി. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ്് പണം തട്ടിയത്. ബിനീഷ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

RELATED STORIES

Share it
Top