ഒഞ്ചിയം സംഘര്‍ഷം: 18 പേര്‍ അറസ്റ്റില്‍;നിരവധി വീടുകള്‍ തകര്‍ത്തു

വടകര: ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രിയോടെ ഉടലെടുത്ത   സിപിഎം  ആര്‍എംപി സംഘര്‍ഷത്തിന് അയവ്.  പുലര്‍ച്ചെവരെ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ഇരുപക്ഷത്തുമായി ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നിരവീധി വടുകളും വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും പാര്‍ട്ടി ഓഫിസുകളും തകര്‍ക്കപ്പെട്ടു.ആര്‍എംപി ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത  ആഎംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ വിട്ടയച്ചു. എന്നാല്‍ വേണുവിനൊപ്പം കസ്റ്റഡിയിലായ   ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.ഉത്തര മേഖലാ എഡിജിപിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഒഞ്ചിയത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട്  അറസ്റ്റിലായതില്‍. 14  പേര്‍ ആര്‍എംപിക്കാരും 4 സിപിഎം പ്രവര്‍ത്തകരുമാണ്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ്‌കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎംപ്രവര്‍ത്തകര്‍ ഇന്നലെ രാത്രി വൈകിയും എടച്ചേരി പോലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. ഇതേ തുടര്‍ന്ന് നാലു സിപിഎം പ്രവര്‍ത്തകര്‍ക്ക്‌സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ആര്‍എംപിഐ പ്രവര്‍ത്തകരെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആര്‍എംപിഐ നേതാവ് കുളങ്ങര ചന്ദ്രന്റെവീടിനു നേരെ ബോംബെറിഞ്ഞ കേസിലടക്കം ചോമ്പാല പോലിസ് ഇരുപത്തി അഞ്ചോളം പേര്‍ക്കെതിരേ കേസെടുത്തു. തില്‍  അഞ്ച് സിപിഎം പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകീട്ട്എളങ്ങോളിയില്‍ ആര്‍എംപി പ്രവര്‍ത്തകന്‍ വിപിന്‍ലാലിനെഅക്രമിച്ചതിന്റെ തുടര്‍ച്ചയായാണ് പരക്കെ അക്രമം അരങ്ങേറിയത്. ആര്‍എംപിഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ഓഫിസിലെത്തിയ അക്രമികള്‍ലോക്കല്‍ സെക്രട്ടറി കെ കെ ജയന്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പെരുവട്ടികുനി ഗോപാലന്‍, നിഖില്‍ എന്നിവരെ മര്‍ദിച്ചു.ഓഫിസും ആക്രമിക്കപ്പെട്ടു. പിന്നാലെ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം ബ്രിജിത്ത് ബാബു, പ്രവര്‍ത്തകരായപുനത്തില്‍ രജീഷ്, ഏറാമല കൊളപ്പുറത്ത് അഖില്‍, കുന്നുമ്മക്കര ചൂട്ടപറമ്പത്ത് റിഷാന്ത് എന്നിവര്‍ക്ക് വെട്ടേറ്റു. പിന്നീടുണ്ടായ അക്രമത്തില്‍ആര്‍എംപിഐ നേതാക്കളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. വാഹനങ്ങള്‍ കത്തിച്ചു. ആര്‍എംപി ഏരിയാസെക്രട്ടറി  കുളങ്ങര ചന്ദ്രന്‍, ഊരാളുങ്കല്‍ ലോക്കല്‍ സെക്രട്ടറി ടികെ സിബി എന്നിവരുടെ  വീടുകള്‍ക്കുനേരെ അക്രമമുണ്ടായി. ചന്ദ്രന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കുളങ്ങര ചന്ദ്രന്റെ സഹോദരന്‍  കുളങ്ങര ഗോപാലന്‍, അയല്‍വാസി അശോകന്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. പതിനഞ്ചോളം ബൈക്കുകളില്‍ എത്തിയവരാണ്മനക്കല്‍ ഭാഗത്തെ വീടിനു നേരെ അക്രമം നടത്തിയത്.  ബഹളം കേട്ടെത്തിയ  അയല്‍വാസി അശോകനെ മര്‍ദിച്ചു. ഇവിടെ നിന്നു പൊട്ടാത്ത സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. ആര്‍എംപിഐ പ്രവര്‍ത്തകന്‍ കണിയന്റവിടെ ദാസന്റെ വീട്ടു മുറ്റത്ത്‌നിര്‍ത്തിയ കാര്‍ തകര്‍ത്തു. ഓര്‍ക്കാട്ടേരി കെഎസ്ഇബി റോഡില്‍ റവല്യൂഷണറിയൂത്ത് പ്രസിഡന്റ് നിഖില്‍ ചന്ദ്രന്റെ വീടിനു മുന്നില്‍ നിര്‍ത്തിയമാരുതികാറും ബൈക്കും കത്തിച്ചു. വീടിനു നേരെയും അക്രമുണ്ടായി. നിഖിലിന്റെഅച്ഛന്‍ ഒകെ ചന്ദ്രന് അക്രമത്തില്‍ പരിക്കേറ്റു. ഓര്‍ക്കാട്ടേരി ടൗണിലെ ആര്‍എംപി നേതാവ് ഇ രാധാകൃഷ്ണന്റെ സൂര്യകാന്തിറെഡിമെയ്ഡ് കുത്തിതുറന്ന് സാധനങ്ങള്‍ നശിപ്പിച്ചു. കാര്‍ത്തികപ്പള്ളിപുത്തലത്ത് പൊയില്‍ ആര്‍എംപിഐ ഓഫിസും ഒഞ്ചിയം തയ്യില്‍ സ്ഥാപിച്ചസ്തൂപവും തകര്‍ത്തു. അതേസമയം ആര്‍എംപിഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒരു വാളും, നാല് ഇരുമ്പ്‌വടികളും കണ്ടെടുത്തു. ഓഫിസ് ആക്രമിച്ചതറിഞ്ഞ് ആര്‍എംപിഐ സംസ്ഥാനസെക്രട്ടറി എന്‍ വേണു അടക്കമുള്ളവര്‍ ഓര്‍ക്കാട്ടേരിയിലെ ഓഫീസില്‍എത്തിയതറിഞ്ഞ് അമ്പതോളം വരുന്ന സിപിഎം സംഘം ഓഫീസ് വളഞ്ഞു.അക്രമത്തില്‍ പ്രതിഷേധിച്ച് ആര്‍എംപി  ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഏറാമല പഞ്ചായത്തില്‍പൂര്‍ണമായിരുന്നു.

RELATED STORIES

Share it
Top