ഒഞ്ചിയം സംഘര്‍ഷം: എന്‍ വേണു കസ്റ്റഡിയില്‍

വടകര:ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാത്രിയോടെ ഉടലെടുത്ത ആര്‍എംപിസിപിഎം സംഘര്‍ഷത്തിന് അയവ്. ഇന്നു പുലര്‍ച്ചവരെ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ഇരുപക്ഷത്തുമായി ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി വടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ര്‍എംപി ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവടക്കം 18 പേര്‍ പോലിസ് കസ്റ്റഡിയിലാണ്. പയ്യോളി സ്‌റ്റേഷനിലാണ് ഇവരുള്ളത്.


ഉത്തര മേഖലാ എഡിജിപിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഒഞ്ചിയത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അതേസമയം,പോലിസ് സംരക്ഷണയിലാണ് സിപിഎം അക്രമം അഴിച്ചു വിടുന്നതെന്ന് ആര്‍എംപി നേതാവ് കെകെ രമ ആരോപിച്ചു.

RELATED STORIES

Share it
Top