ഒക്‌ടോബര്‍ മുതല്‍ സെക്രട്ടേറിയറ്റില്‍ ശമ്പളം പഞ്ചിങ് അടിസ്ഥാനത്തില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ശമ്പള സംവിധാനത്തെ ഹാജരുമായി ബന്ധിപ്പിച്ചതോടെ സ്ഥിരം വൈകിയെത്തുന്നവര്‍ക്കും നേരത്തേ പോവുന്നവര്‍ക്കും ശമ്പളം നഷ്ടമാവും. സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ശമ്പളബില്ലുകള്‍ ഒക്ടോബര്‍ മുതല്‍ ജീവനക്കാരുടെ പഞ്ചിങ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കാനാണ് നിര്‍ദേശം. ബില്ല് തയ്യാറാക്കുന്നത് മുന്‍മാസം 16 മുതല്‍ 15 വരെയുള്ള ഹാജര്‍ നിലയുടെ അടിസ്ഥാനത്തിലാണ്. ഈ കാലയളവിലെ ഹാജരില്ലായ്മ ക്രമീകരിക്കുന്നതിന് ബില്ല് തയ്യാറാക്കുന്ന ജീവനക്കാര്‍/ഡിഡിഒ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കണം. അറിയിപ്പ് കിട്ടി മൂന്നു ദിവസത്തിനകം അവധി ക്രമീകരിക്കുന്നതിന് സ്പാര്‍ക്ക് മുഖേനയും മറ്റു അവധികള്‍ ഫിസിക്കലായും സമര്‍പ്പിക്കണം. ഹാജരില്ലായ്മ ക്രമീകരിച്ചില്ലെങ്കില്‍ ഹാജരായ ദിവസങ്ങള്‍ക്കേ ശമ്പളം ലഭിക്കൂ.
കുവൈത്ത് വിസ
സ്റ്റാംപിങ് സൗകര്യം നോര്‍ക്ക റൂട്ട്‌സില്‍ ആരംഭിച്ചു
തിരുവനന്തപുരം: കുവൈത്ത് എംബസി അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കു പുറമെ പുതുതായി കുവൈത്തിലേക്കുള്ള വിസാ സ്റ്റാംപിങ് (സന്ദര്‍ശക വിസ ഒഴികെ) സൗകര്യം നോര്‍ക്ക റൂട്ട്സിന്റെ റീജ്യനില്‍ ഓഫിസുകളില്‍ ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജ്യനല്‍ ഓഫിസുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സേവനം ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ിീൃസമൃീീെേ.ില േസന്ദര്‍ശിക്കുക.

RELATED STORIES

Share it
Top