ഒഐസിസി ഷുഹൈബ് കുടുംബ സഹായനിധി കൈമാറി
abdul ali2018-03-26T19:49:38+05:30

ദമ്മാം: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തിനായി ദമ്മാം ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സമാഹരിച്ച സഹായനിധി നേതാക്കള്‍ വീട്ടിലെത്തി കൈമാറി. പ്രസിഡണ്ട് ഹമീദ് ചാലില്‍, സെക്രട്ടറി ഹമീദ് മരക്കാശ്ശേരി, നേതാക്കളായ കരീം പരുത്തികുന്നന്‍, ബാപ്പു ആനക്കയം, ബഷീര്‍ ചേലക്കോടന്‍, മലപ്പട്ടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ്, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി നവീന്‍, മൂസാന്‍ കുട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഷുഹൈബ് വധം സിബിഐ അന്വേഷിച്ചാല്‍ സിപിഎം ഉന്നതരടക്കം കുടുങ്ങുമെന്നുള്ളത് കൊണ്ടാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഇത്രമാത്രം ഭയക്കുന്നത്. സിബിഐ അന്വേഷണത്തിന് എതിരേ താല്‍ക്കാലിക സ്റ്റേ നേടിയെങ്കിലും അന്തിമമായി ഷുഹൈബിനും കുടുംബത്തിനും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങളാണ് നല്‍കുന്നത്. പ്രതിക്ക് കാമുകിയുമായി മണിക്കൂറുകളോളം സല്ലപിക്കാനുള്ള അവസരം നല്‍കിയത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.