ഒഎന്‍ജിസി നിയമനങ്ങളില്‍ ക്രമക്കേടെന്ന് അസം നിയമസഭാ കമ്മിറ്റി

ഗുവാഹത്തി: ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികളില്‍ ഒഎന്‍ജിസിയില്‍ ക്രമക്കേട് നടന്നതായി അസം നിയമസഭാ കമ്മിറ്റിയുടെ റിപോര്‍ട്ട്.
ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനിയില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച 22 തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമം അനുശാസിക്കുന്ന ശതമാനക്കണക്കുകള്‍ പാലിച്ചില്ലെന്നും അസം നിയമസഭാ കമ്മിറ്റിയുടെ റിപോര്‍ട്ട് പറയുന്നു.
ഇതിനു പുറമേ ഗ്രേഡ് 3, 4 തസ്തികകളില്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ക്ക് 100 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും റിപോര്‍ട്ട് സര്‍ക്കാരിനോടാവശ്യപ്പെടുന്നു.
സംസ്ഥാന എംപ്ലോയ്‌മെന്റ് റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ റിപോര്‍ട്ട് കഴിഞ്ഞദിവസമാണ് സഭയില്‍ സമര്‍പ്പിച്ചത്.

RELATED STORIES

Share it
Top