ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴചുമത്തിന്യുഡല്‍ഹി:  കടപ്പത്ര വില്‍പ്പനയില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ച്  ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴചുമത്തി. നടപടി  ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
സ്റ്റാറ്റിയുട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) ആയി ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ 19.5% സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണമെന്ന നിബന്ധനയുണ്ട് ഐസിഐസിഐ ബാങ്ക് പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പിഴ ചുമത്തിയത്.
ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ,1949 ലെ സെക്ഷന്‍ 47 എ(1)(സി) അനുസരിച്ച് മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാങ്കുകളില്‍ നിന്ന് പിഴ ചുമത്താന്‍ ആര്‍.ബി.ഐയ്ക്ക് ഉള്ള അധികാരം ഉപയോഗിച്ചാണ് നടപടി.

RELATED STORIES

Share it
Top