ഐ സര്‍ക്കിള്‍ എഡ്യൂക്കേഷന്‍ & കരിയര്‍ ഫെയര്‍ ഏപ്രില്‍ 7ന്അല്‍ ഖോബാര്‍: ഐ സര്‍ക്കിള്‍ എക്‌സ്‌പോ ഇവന്റ്സിന് കീഴില്‍ ഹയര്‍ എഡ്യൂക്കേഷന്‍ & കരിയര്‍ ഫെയര്‍ ഏപ്രില്‍ 7ന് അല്‍ ഖോബാര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള 40ല്‍പരം യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍ പങ്കെടുക്കുന്ന എഡ്യൂ മേള പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുവാനുള്ള വേദിയാണ്. കൂടാതെ 9 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി കരിയര്‍ ഗൈഡന്‍സ്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്‌കോളര്‍ഷിപ് സാധ്യതകള്‍ എന്നിവയെ കുറിച്ച് സെമിനാറും പുറമെ യൂനിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശന സൗകര്യവും ഒരുക്കുന്നുണ്ട്. വിവിധ രംഗത്തുള്ളവരുടെ നേത്യത്വത്തില്‍ പരിശീലന പരിപാടികള്‍, വിശകലനങ്ങള്‍ തുടങ്ങിയ പരിപാടികളും ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെ വരെയുള്ള സമയങ്ങളില്‍ ക്രമീകരിച്ചതായി സംഘാടകര്‍ അറിയിച്ചു. മേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.hecfsaudi.com എന്ന വെബ്സൈറ്റില്‍ സീറ്റുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

RELATED STORIES

Share it
Top