ഐ ഒ സി22ന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുന്നു

തേഞ്ഞിപ്പലം: ഐഒസിയില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മലപ്പുറത്ത് യോഗം വിളിച്ച് ചേര്‍ക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പി അബ്ദുല്‍ ഹമീദ് എംഎല്‍എ പറഞ്ഞു.
പാണമ്പ്രയിലെ ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ജനങ്ങളെ ആശങ്കപ്പെടുത്തിയ സംഭവ വികാസങ്ങളും ഐഒസിക്കെതിരെ നിലനില്‍ക്കുന്ന സമരസാഹചരവും യോഗത്തില്‍ ചര്‍ച്ചക്ക് വരും. 600ല്‍ നിന്ന് 1800 മെട്രിക് ടണ്‍ ഗ്യാസ് സംഭരണ കപ്പാസിറ്റി വര്‍ധിപ്പിച്ചതില്‍ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക യോഗത്തില്‍ ചര്‍ച്ചക്ക് വരും. ജനവാസ മേഖലയില്‍ നിന്ന് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നത് തന്നെയാണ് ജനങ്ങള്‍ മുഖ്യമായും ആവശ്യപ്പെടുന്നത്.
സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിന് വേണ്ട അനുമതി സംബന്ധിച്ച രേഖകള്‍ ഐഒസി അധികൃതര്‍ യോഗത്തില്‍ ബോധ്യപ്പെടുത്തണം.
ഇന്നലെ യുഡിഎഫ് ധര്‍ണക്ക് ശേഷം പ്ലാന്റ് മാനേജറുമായി എംഎല്‍എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ധര്‍ണയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്ലാന്റ് മാനേജറെ ബോധ്യപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ജനവാസ മേഖലയില്‍ മതിയായ സുരക്ഷയില്ലാതെ പ്ലാന്റ് പ്രവര്‍ത്തിക്കരുതെന്നും എംഎല്‍എ പറഞ്ഞു. സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചെന്നാണ് ഐഒസി മാനേജര്‍ ജനപ്രതിനിധികള്‍ക്ക് മുമ്പാകെ വ്യക്തമാക്കിയത്.
ഇവിആര്‍ വാഹനം സജ്ജമാക്കിയെന്നും അതീവ സുരക്ഷയിലാണ് ഐഒസി പ്രവര്‍ത്തിക്കുന്നതെന്നുമാണ് പ്പാന്റ് മാനേജര്‍ മറുപടി നല്‍കിയത്.22 ന് കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും ചര്‍ച്ചയില്‍ മാനേജര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top