ഐ എസ് ഭീകരരെ അടിച്ചൊതുക്കി പുടിന്റെ റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്നു

മോസ്‌കോ; സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് തീവ്രവാദികളെ തുരത്തിയോടിച്ച റഷ്യന്‍ സൈന്യം നാട്ടിലേക്ക് മടങ്ങുന്നു. സിറിയയിലെ റഷ്യന്‍ എയര്‍ബേസില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനാണ് റഷ്യന്‍ സൈന്യം മേഖലയില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ബാഷര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അധികാരം കൈമാറി കൊണ്ടാണ് തീരുമാനം.റഷ്യന്‍ പ്രതിരോധമന്ത്രിയോടും ചീഫ് ജനറല്‍ സ്റ്റാഫിനോടും സിറിയയില്‍ നിന്നും സൈനികരെ പിന്‍വലിച്ച് അവരുടെ ബേസുകളില്‍ തന്നെ നിയമിക്കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സിയായ ആര്‍ ഐ എ നുവോസ്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സിറിയക്കും റഷ്യയ്ക്കുമുണ്ടായ നഷ്ടങ്ങളും അതിലെ രക്തസാക്ഷികളേയും ഞങ്ങള്‍ ഒരിക്കലും മറക്കില്ല പിന്‍വാങ്ങല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് പുടിന്‍ വ്യക്തമാക്കി.

ഞാനൊരു തീരുമാനമെടുത്തിരിക്കുന്നു. സിറിയയില്‍ തങ്ങുന്ന സൈനികരില്‍ തുടരുന്ന റഷ്യന്‍ സൈനികരില്‍ ഭൂരിപക്ഷത്തേയും നാട്ടിലേക്ക് തിരിച്ചു വിളിക്കാന്‍ പോവുകയാണ്. പക്ഷേ ഈ അവസരത്തില്‍ തീവ്രവാദികള്‍ വീണ്ടും ഇവിടെ തല പൊക്കുകയാണെങ്കില്‍ ഇതുവരെ കാണാത്ത തരം ആക്രമണങ്ങള്‍ക്ക് അവര്‍ സാക്ഷിയാവേണ്ടി വരും എതിരാളികള്‍ക്ക് മുന്നിറിയിപ്പ് നല്‍കി കൊണ്ട് പുടിന്‍ പറഞ്ഞു.

RELATED STORIES

Share it
Top