ഐ എഫ് എഫ് കെ: സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുരഭി

തിരുവനന്തപുരം: കേരള രാജ്യന്തര ചലച്ചിത്ര മേള സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടി സുരഭി. ചലച്ചിത്രമേള തുടങ്ങി ദിവസങ്ങള്‍ക്കുശേഷമുള്ള ക്ഷണമാണ് സുരഭി തിരസ്സ്‌കരിച്ചത്.

ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കാത്തതില്‍ ആരോടും പരാതിയില്ലെന്നും താരം വ്യക്തമാക്കി. കമല്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ വിദേശത്ത് പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്നും സുരഭി പറഞ്ഞു.

രാജ്യാന്തര മേളകളിലും മറ്റും അംഗീകാരം നേടിയ ചിത്രങ്ങള്‍ക്ക് നമ്മുടെ നാട്ടിലുള്ള മേളകളിലൂടെ പ്രോല്‍സാഹിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചത്. ഐ എഫ് എഫ് കെയില്‍ ഇടം കിട്ടാത്തതുകൊണ്ടാണ് 'മിന്നാമിനുങ്ങ്' മറ്റൊരു ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും സുരഭി പറഞ്ഞു.

RELATED STORIES

Share it
Top