ഐസിസി : ശശാങ്ക് മനോഹര്‍ പ്രസിഡന്റായി തുടരുംദുബയ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രസിഡന്റായി ശശാങ്ക് മനോഹര്‍ തുടരും. നിലവിലെ സ്വതന്ത്ര പ്രസിഡന്റ് ശശാങ്ക് മനോഹര്‍ 2018  ജൂണ്‍വരെ തുടരാമെന്ന് സമ്മതിച്ചു. നേരത്തെ സ്ഥാനമൊഴിഞ്ഞതിന് ശേഷം താല്‍ക്കാലികമായി തിരിച്ചെത്തിയ ശശാങ്ക് മനോഹറെ 13 അംഗ ഐസിസിയിലെ ഭൂരിഭാഗം പേരും പിന്തുണച്ചതോടെയാണ് പ്രസിഡന്റായി തുടരാന്‍ ശശാങ്ക് സമ്മതം മൂളിയത്. ഐസിസിയുടെ ആദ്യത്തെ സ്വതന്ത്ര ചെയര്‍മാനാണ് ശശാങ്ക് മനോഹര്‍. വരുമാന നയം ഉടച്ചുവാര്‍ത്ത് പുതിയ വരുമാന നയം ഐസിസി കൊണ്ടുവന്നത് ശശാങ്കിന്റെ നേതൃത്വത്തിലായിരുന്നു. ഈ നയത്തിനോട് അതൃപ്തി പ്രകടിപ്പിച്ച ബിസിസിഐ ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫിയില്‍ കളിപ്പിക്കില്ലെന്ന തരത്തില്‍ പെരുമാറിയിരുന്നു.

RELATED STORIES

Share it
Top