ഐസിസി റാങ്കിങ്: കോഹ്‌ലിയും ബൂംറയും തലപ്പത്ത്; രോഹിത് ശര്‍മക്ക് സ്ഥാനമിടിവ്ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തുനില്‍ക്കുമ്പോള്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബൂംറയാണ് ഒന്നാം സ്ഥാനത്ത്. നിലവില്‍ 909 റേറ്റിങ് പോയിന്റുകളാണ് കോഹ്‌ലിക്കുള്ളത്. ബൂംറയ്‌ക്കൊപ്പം അഫ്ഗാനിസ്താന്‍ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനും ഒന്നാംസ്ഥാനം പങ്കിടുന്നുണ്ട്. സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ നേടിയതാണ് എട്ട് സ്ഥാനങ്ങള്‍ മറികടന്ന് ഒന്നാം റാങ്കിലെത്താന്‍ റാഷിദ് ഖാനെ സഹായിച്ചത്. ദക്ഷിണാഫ്രിക്കയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ശിഖര്‍ ധവാന്‍ 10ാം സ്ഥാനത്തേക്കുയര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആറ് മല്‍സരങ്ങളില്‍ നിന്ന് 323 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. അതേ സമയം വെടിക്കെട്ട് ഓപണര്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ സ്പിന്‍ കരുത്തായ യുസ്‌വേന്ദ്ര ചാഹല്‍ എട്ടാം സ്ഥാനത്തും കുല്‍ദീപ് യാദവ് 15ാം സ്ഥാനത്തുമാണുള്ളത്. ചാഹലിന് 667 പോയിന്റും കുല്‍ദീപിന് 628 പോയിന്റുകളുമാണുള്ളത്.

RELATED STORIES

Share it
Top