ഐസിസി ട്വന്റി20 റാങ്കിങ്: യുസ്‌വേന്ദ്ര ചാഹല്‍ രണ്ടാമത്ദുബയ്: ഐസിസി ട്വന്റി20 റാങ്കിങില്‍ ഇന്ത്യന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചാഹല്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ വാഷിങ്ടന്‍ സുന്ദറും റാങ്കിങില്‍ നേട്ടമുണ്ടാക്കി. കൊളംബോയില്‍ വച്ച് നടന്ന നിദാഹാസ് ട്രോഫിയിലെ മിന്നും പ്രകടനമാണ് ഇരുവര്‍ക്കും റാങ്കിങിലെ മുന്നേറ്റത്തിന് കാരണമായത്. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ്് ചാഹല്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്. എന്നാല്‍ 151 സ്ഥാനങ്ങള്‍ മറികടന്നാണ് വാഷിങ്ടന്‍ സുന്ദര്‍ 31ലെത്തിയത്. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയാണ് ഇരുവരും ഇന്ത്യക്ക് വിജയം സമ്മാനിച്ചത.് വാഷിങ്ടന്‍ സുന്ദറായിരുന്നു ടൂര്‍ണമെന്റിലെ താരവും. 706 റേറ്റിങ് പോയിന്റുകളോടെ ചാഹല്‍ ആദ്യ അഞ്ചില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ 496 പോയിന്റോടെയാണ് സുന്ദര്‍ 31ാം സ്ഥാനം സ്വന്തമാക്കിയത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാനാണ്(759) പട്ടികയില്‍ ഒന്നാമത്. ന്യൂസിലന്‍ഡിന്റെ ഇഷ് സോധി, വിന്‍ഡീസിന്റെ സാമുവല്‍ ബദ്രി,പാകിസ്താന്റെ ഇമാദ് വാസിം എന്നിവകരാണ് യഥാക്രമം ആദ്യ അഞ്ചില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.

RELATED STORIES

Share it
Top