ഐസിസി ടെസ്റ്റ് റാങ്കിങ്; ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ


ദുബയ്: ഏറ്റവും പുതിയ ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമായുള്ള പോയിന്റ് വ്യത്യാസം 13മാക്കി ഇന്ത്യ ഉയര്‍ത്തിയിട്ടുണ്ട്. പുതിയ റാങ്കിങ് പ്രകാരം ഇന്ത്യക്ക് 125 പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് 112 പോയിന്റുമാണുള്ളത്.
അതേപോലെ വിന്‍ഡീസിനെ പിന്തള്ളി ബംഗ്ലാദേശ് എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇതാദ്യമായാണ് വിന്‍ഡീസ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. ആസ്‌ത്രേലിയ മൂന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ ടീമുകളാണ് അഞ്ച് മുതല്‍ എട്ട് സ്ഥാനങ്ങളിലുള്ളത്.

RELATED STORIES

Share it
Top