ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ വീണ്ടും ഒന്നാംസ്ഥാനത്ത്‌ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 117 പോയിന്റുള്ള ദക്ഷിണാഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ(123) ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. 108 പോയിന്റുകളുണ്ടായിരുന്ന ഓസീസിന്റെ പോയിന്റ് 100 ആയിക്കുറഞ്ഞെങ്കിലും മൂന്നാം സ്ഥാനം തന്നെ ലഭിച്ചു. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്തും പാകിസ്താന്‍ ആറാം സ്ഥാനത്തുമാണുള്ളത്. 91 പോയിന്റുള്ള ശ്രീലങ്ക ഏഴാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത്, 10 സ്ഥാനങ്ങളിലുമാണുള്ളത്.

RELATED STORIES

Share it
Top