ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു : ചാംപ്യരാവാന്‍ ഇന്ത്യ തയ്യാര്‍ന്യൂഡല്‍ഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയും ശിഖാര്‍ ധവാനും തിരിച്ചെത്തിയപ്പോള്‍ സുരേഷ് റെയ്‌നയ്ക്ക് ഇടം നേടാനായില്ല. പരിക്കിനെത്തുടര്‍ന്ന് കെ എല്‍ രാഹുലും ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കില്ല. പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്ന രവിചന്ദ്ര അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അശ്വിനും സ്്പിന്‍ ആക്രമണം നടത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ ഫാസ്റ്റ് ബൗളിങിന് കരുത്തേകും. മധ്യനിരയില്‍ യുവരാജ് സിങും മനീഷ് പാണ്ഡെയും കേദാര്‍ യാദവും ഇടം നേടിയപ്പോള്‍ വെടിക്കെട്ട് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും 15 അംഗ ടീമില്‍ ഇടം നേടി. അതേസമയം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഗൗതം ഗംഭീറിനും റോബിന്‍ ഉത്തപ്പയ്ക്കും റിഷഭ് പാന്തിനും സഞ്ജു സാംസണും ടീമില്‍ ഇടം കണ്ടെത്താനായില്ല.ടീം: വിരാട് കോഹ്‌ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, യുവരാജ് സിങ്, അജിന്‍ക്യ രഹാനെ, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.

RELATED STORIES

Share it
Top