ഐസിസി ഏകദിന റാങ്കിങില്‍ ബൂംറ ഒന്നാമത്; റാഷിദ് ഖാന് സ്ഥാനമിടിവ്ദുബയ്: ഐസിസി പുറത്തിറക്കിയ പുതിയ ഏകദിന റാങ്കിങില്‍ ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ നേരത്തേ, ബൂംറയോടൊപ്പം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അഫ്ഗാനിസ്താന്‍ സ്പിന്‍ താരം റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. നിലവില്‍ ഇന്ത്യന്‍ പേസ് ബൗളറേക്കാള്‍ 24 പോയിന്റ് പിന്നിലാണ് റാഷിദ് ഖാന്‍. അതേ സമയം ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ മോശം പ്രകടനം കാഴ്ച വച്ച സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയിലും മുഹമ്മദ് നബിയും റാങ്കിങില്‍ പിന്നോട്ടിറങ്ങി. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ അഞ്ച് സ്ഥാനം പിന്നിലേക്കിറങ്ങിയ ക്രിസ് ഗെയില്‍ 77ാമതും ബൗളര്‍മാരില്‍ അഞ്ച് സ്ഥാനങ്ങള്‍ പിന്നിലേക്ക് പോയ അഫ്ഗാന്‍ താരം നബി 16ാം റാങ്കിലുമാണ്്.

RELATED STORIES

Share it
Top