ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവും പേര്‍ വിജയിച്ചു.

www.cisce.org എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.മുംബൈ സ്വദേശിയായ സ്വയം ദാസിനാണ് ഐസിഎസ്ഇ പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് (99.4 ശതമാനം).
99.5 ശതമാനം മാര്‍ക്ക് നേടിയ ഏഴുപേര്‍ പ്ലസ്ടു തലത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടു.
എസ്എംഎസ് വഴിയും ഫലമറിയാന്‍ ഐ.എസ്.എസ്.ഇ. അല്ലെങ്കില്‍ ഐ.എസ്.സി. എന്ന് ടൈപ്പുചെയ്ത് ഏഴക്ക ഐ.ഡി. കോഡ് 09248082883 എന്ന നമ്പറിലേക്ക് അയക്കുക.

RELATED STORIES

Share it
Top