ഐലീഗ് കിരീടം മിനര്‍വ പഞ്ചാബിന്മൊഹാലി: ഐലീഗ് കിരീടത്തില്‍ മുത്തമിട്ട് മിനര്‍വ പഞ്ചാബ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 1-0ന് തകര്‍ത്താണ് മിനര്‍വ കന്നി ഐലീഗ് കിരീടം സ്വന്തമാക്കിയത്. 16ാം മിനിറ്റില്‍ ഒപൊകു ആണ് മിനേര്‍വയുടെ ഗോള്‍ നേടിയത്.ആ ഒരൊറ്റ ഗോളിന്റെ മികവില്‍ തന്നെ മിനേര്‍വ കിരീടം ഉറപ്പിച്ചു. കഴിഞ്ഞ സീസണ്‍ ഐ ലീഗില്‍ ഒമ്പതാം സ്ഥാനത്തായി ഫിനിഷ് ചെയ്ത ടീമാണ് മിനേര്‍വ പഞ്ചാബ്.
മറ്റു മല്‍സരങ്ങളില്‍ നെറോക്ക ഈസ്റ്റ് ബംഗാളിന 1-1 സമനിലയില്‍ തളച്ചപ്പോള്‍ ഗോകുലം കേരള എഫ്‌സി മോഹന്‍ ബഗാനോടും 1-1 സമനില പങ്കിട്ടു.

RELATED STORIES

Share it
Top