ഐഫോണ്‍ എസ് ഇയ്ക്ക് 39000 രുപ

iphone-se

ന്യൂഡല്‍ഹി: ഇന്നേവരെയുള്ളതില്‍  എറ്റവും വിലകുറഞ്ഞ ഐഫോണ്‍ മോഡലായ ഐഫോണ്‍ എസ് ഇ പുറത്തിറങ്ങി. 16 ജിബി മോഡലിന് 39000 രൂപയോളം ഇന്ത്യയില്‍വിലവരും. ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 9000 രൂപയോളം കൂടുതലാണിത്. നാല് ഇഞ്ച് ഡിസ്‌പ്ലേയും 12 മെഗാപിക്‌സല്‍ ക്യാമറയും ഐഫോണ്‍ 5 എസിനേക്കാളും കൂടുതല്‍ ബാറ്ററി ലൈഫും വേഗതയും പുതിയ മോഡലിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. സില്‍വര്‍, ഗോള്‍ഡ്, സ്‌പേസ് ഗ്രേ, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഐഫോണ്‍ എസ് ഇ അടുത്തമാസം മുതല്‍ ലഭ്യമാകും.RELATED STORIES

Share it
Top