ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവിനെ മകന്‍ വെടിവച്ചുകൊന്നുഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവിനെ ഇളയ മകന്‍ വെടിവച്ചു കൊന്നു. ലഖ്‌നോ കോ- ഓപറേറ്റീവ് സെല്ല് എസ്പി സഞ്ജീവ് ത്യാഗിയുടെ പിതാവ് ഈശ്വര്‍ ചന്ദ് ത്യാഗി (65) ആണ് രാജ്‌നഗര്‍ കോളനിയിലെ സ്വവസതിയില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ മകന്‍ ദാബു ത്യാഗി പിതാവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് എച്ച് എന്‍ സിങ് അറിയിച്ചു.സംഭവശേഷം ദാബു ത്യാഗി വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. മനോരോഗിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ ദാബു ത്യാഗിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഈശ്വര്‍ ചന്ദ് ത്യാഗി ദാബു ത്യാഗിയടക്കം നാലു മക്കള്‍ക്കൊപ്പം രാജ്‌നഗര്‍ കോളനിയില്‍ താമസിച്ചുവരുകയായിരുന്നു.

RELATED STORIES

Share it
Top