ഐപിഎല്‍ പ്ലേ ഓഫ് മല്‍സര സമയത്തില്‍ മാറ്റംമുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫ് മല്‍സര സമയത്തില്‍ ബിസിസിഐ മാറ്റം വരുത്തി. പ്ലേ ഓഫ് മല്‍സരങ്ങളും ഫൈനലും പതിവില്‍ നിന്ന് വ്യത്യസ്തമായി ഏഴ് മണിക്കാവും നടത്തുക. ആരാധകരുടെ സൗകര്യം കണക്കിലെടുത്താണ് ബിസിസിഐയുടെ നടപടി. ഈ മാസം 22നാണ് പ്ലേ ഓഫ് മല്‍സരങ്ങള്‍ ആരംഭിക്കുക. 11ാം സീസണിന്റെ തുടക്കത്തില്‍ത്തന്നെ മല്‍സര സമയം ഏഴ് മണി ആക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും പതിവ് സീസണിലേത് പോലെ തന്നെ മല്‍സരം നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

RELATED STORIES

Share it
Top