ഐപിഎല്‍ താരലേലത്തിന്റെ അടിസ്ഥാന വില പ്രഖ്യാപിച്ചു; സഞ്ജുവിന് നേട്ടം


ബംഗളൂരു: ഐപിഎല്ലിന്റെ താരലേലത്തിന് മുന്നോടിയായി കളിക്കാരുടെ അടിസ്ഥാന വില പ്രഖ്യാപിച്ചു.36 കളികാര്‍ക്കാണ് ലേലത്തിലെ ഏറ്റവും കൂടിയ അടിസ്ഥാന വിലയായ രണ്ട് കോടിരൂപ ഉള്ളത്. 13 ഇന്ത്യന്‍ താരങ്ങളും 23 വിദേശ താരങ്ങളും അടങ്ങുന്ന രണ്ട് കോടി രൂപ പട്ടികയില്‍ അഫ്ഗാനിസ്താന്‍ യുവ താരം റാഷിദ് ഖാനും ഇടം പിടിച്ചു. രണ്ട് കോടിക്കാരുടെ പട്ടികയില്‍ ഗൗതം ഗംഭീര്‍, രവിചന്ദ്ര അശ്വിന്‍, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ ബ്രാവോ, ഗെയില്‍, പൊള്ളാര്‍ഡ്, ഡി കോക്ക്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരും ഇടം പിടിച്ചു. ശിഖര്‍ ധവാന്‍, ദിനേഷ് കാര്‍ത്തിക്ക്, മുരളി വിജയ്, അജിന്‍ക്യ രഹാനെ, യുവരാജ് സിങ്്, കരണ്‍ ശര്‍മ്മ, റോബിന്‍ ഉത്തപ്പ, സ്‌റ്റോയിനിസ്, മാക്‌സ്‌വെല്‍, ബ്രണ്ടന്‍ മക്കല്ലം, ഏഞ്ചലോ മാത്യൂസ്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരും രണ്ട് കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. അതേ സമയം മലയാളി താരം സഞ്ജു സാംസണ്‍ ഒരു കോടിക്കാരുടെ പട്ടികയിലാണ് ഇടം നേടിയത്. മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിക്ക് 30 ലക്ഷവും രാഹുല്‍ ത്രിപാതിക്ക് 20 ലക്ഷം രൂപയുമാണ് അടിസ്ഥാനവില. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഇരുവര്‍ക്കും  ലേലത്തില്‍ നിന്ന് ഉയര്‍ന്ന തുക ലഭിക്കാനാണ് സാധ്യത. മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആയിരുന്ന ക്രുണാല്‍ പാണ്ഡ്യയ്ക്ക് 40 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്്ചയിച്ചിരിക്കുന്നത്.

രണ്ട് കോടി താരങ്ങള്‍: രവിചന്ദ്ര അശ്വിന്‍, യുസ് വേന്ദ്ര ചാഹല്‍, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, മുരളി വിജയ്, അജിന്‍ക്യ രഹാനെ, കെ എല്‍ രാഹുല്‍, കരണ്‍ ശര്‍മ, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ, റാഷിദ് ഖാന്‍, പാറ്റ് കുമ്മിന്‍സ്, ജെയിംസ് ഫോക്‌നര്‍,  ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ ജോണ്‍സണ്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോണിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ വൈറ്റ്, ഓയിന്‍ മോര്‍ഗന്‍, ലിയാം പ്ലക്കറ്റ്, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, കോറി ആന്‍ഡേഴ്‌സണ്‍, ബ്രണ്ടന്‍ മക്കല്ലം, ക്വിന്റന്‍ ഡികോക്ക്, കോളിന്‍ ഇന്‍ഗ്രാം, ഏഞ്ചലോ മാത്യൂസ്, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്

1.5 കോടി രൂപ: ആരോണ്‍ ഫിഞ്ച്, അമിത് മിശ്ര, ഡേവിഡ് മില്ലര്‍, ഇവിന്‍ ലെവിസ്, ഫഫ് ഡുപ്ലെസിസ്, ഹാരി ഗുര്‍ണി, ഹാഷിം അംല, ജേസണ്‍ ഹോള്‍ഡര്‍, ജേസണ്‍ റോയി, ജയദേവ് ഉനദ്ഗട്ട്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, കഗിസോ റബദ, കെയ്ന്‍ വില്യംസണ്‍, കുല്‍ദീപ് യാദവ്, കെയ്ല്‍ അബോട്ട്, ലിന്‍ഡല്‍ സിമ്മണ്‍സ്, മാര്‍ക്ക് വുഡ്, മിച്ചല്‍ ക്ലിങ്കര്‍, മോയിന്‍ അലി, മോഹിത് ശര്‍മ, മോയിസസ് ഹെന്റിക്വസ്, നഥാന്‍ കോള്‍ട്ടര്‍നെയ്ല്‍, നഥാന്‍ ലിയോണ്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, രവി ബൊപാര, ഷോണ്‍ മാര്‍ഷ, ഷോണ്‍ മാര്‍ഷ്, സ്റ്റീവന്‍ ഫിന്‍, ട്രവിസ് ഹെഡ്, ട്രന്റ് ബോള്‍ട്ട്, വാഷിങ്ടണ്‍ സുന്ദര്‍

RELATED STORIES

Share it
Top